ഗുരുവായൂർ: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ നഗരസഭ ഇ എം എസ് സ്ക്വയിൽ നടന്ന കുടുംബ സംഗമവും സമാദരണ സദസ്സും കേരള സംഗീത നാടക അക്കാദമി ചെയര്മാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
അഡ്വ സി രാജഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ തായമ്പക, മേള പ്രമാണിയും കക്കാട് വാദ്യകലാക്ഷേത്രം പ്രിന്‍സിപ്പാളുമായ കക്കാട് രാജപ്പന് മാരാര്‍ക്ക് പൈതൃക പുരസ്കാരം നല്കി. തുള്ളല്‍ തിലകം കേരളശ്ശേരി പ്രഭാവതിക്കും പുരസ്കാരം നല്കി.
കേരള ആരോഗ്യ സര്‍വ്വകലാശാല നടത്തിയ എം ഡി കമ്മ്യൂണിറ്റി മെഡിസിന് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ പി എസ് ഗായത്രിയെ അനുമോദിച്ചു. കലാമണ്ഡലം ഷാലിമയുടെ മോഹിനിയാട്ടവും പൈതൃകം സാരഥികളുടെ പഞ്ചാരിമേളവും പൈതൃകം കലാക്ഷേത്ര ഭജനസമിതിയുടെ ഭജനയും ഉണ്ടായിരുന്നു.
കോര്‍ഡിനേറ്റര്‍ അഡ്വ രവി ചങ്കത്ത്, വൈസ് പ്രസിഡന്റ് കെ സുരേഷ് കുറുപ്പ്, സെക്രട്ടറി മധു കെ നായര്‍, ട്രഷറര്‍ കെ കെ വേലായുധന്, വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, ഡോ കെ ബി പ്രഭാകരൻ, ശ്രീ കുമാർ പി നായർ, മണലൂര്‍ ഗോപിനാഥ്, കെ മോഹനകൃഷ്ണന്, ഏ കെ ദിവാകരൻ, ജയന് കെ മേനോന്, രവീന്ദ്രന് വട്ടരങ്ങത്ത്, പ്രഹ്ലാദൻ മാമ്പറ്റ്, പി ടി ചന്ദ്രൻ, ഹരിദാസ് കുളവില്‍, ബിജു ഉപ്പുങ്ങൽ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.