ഗുരുവായൂർ: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഗുരുവായൂർ മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം സ കെ പി വിനോദ് ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി കെ ആർ ആനന്ദൻ, കെ ആർ സൂരജ്, കെ ആർ ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു. മെയ് 20ന് നടക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ’നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സമ്മേളനം പ്രമേയം അവതരിപ്പിച്ചു.
സമ്മേളനത്തിൽ മുൻ കെട്ടിട നിർമ്മാണ തൊഴിലാളികളെ ആദരിക്കുകയും ചികിത്സ ധനസഹായം നൽകുകയും ചെയ്തു. സമ്മേളനം പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ ആർ സൂരജ് സെക്രട്ടറി കെ ആർ ബാഹുലേയൻ, ട്രഷറർ കെ എം രതീഷ് എന്നിവരെ തെരെഞ്ഞെടുത്തു.