ഗുരുവായൂർ: ഗുരുവായൂരപ്പനെ ദർശിക്കുവാനും , ക്ഷേത്ര സന്ദർശനത്തിനുമായി ഏറെ പാട്പ്പെട്ട് ഒട്ടനവധി ത്യാഗങ്ങൾ സഹിച്ച് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തരെ തികച്ചും ഗുണ്ടാ രീതിയിൽ ക്ഷേത്രം സെകൂരിറ്റി ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ധിച്ച സംഭവം ഏന്തിന്റെ പേരിലായാലും ഏറെ നീചവും , നിന്ദ്യവും,. അപലനീയവുമാണെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് ക്രൂര മർദ്ദനം കുററകാർക്കെതിരെ കർശന ശിക്ഷ നൽക്കണം. ആവർത്തിക്കാതിരിയ്ക്കുവാൻ സമഗ്ര നടപടികൾ സ്ഥീകരിയ്ക്കണം. ഭക്തരുടെ ക്ഷേത്ര ദർശനം തന്നെ സാദ്ധ്യമല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാതിരിക്കേണ്ടത്ക്ഷേത്രത്തിന്റയും, ഭക്തരുടെയും, അധികാരികളുടെയും പ്രധാന ദൗത്യവുമാണ്.
സെകൂരിറ്റി നിയമനം രാഷ്ട്രീയ പ്രേരിതമാക്കുന്നതിനാലും, ജോലിക്ക് എത്തുന്നവർക്ക് ഒട്ടും പ്രതിബദ്ധതയില്ലാത്തതും മൂലം ഈ വക പ്രവർത്തികൾ മിക്കവാറും നിത്യസംഭവവുമാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഭക്തരോട് പെരുമാറുന്നതിനും, ഡൂട്ടി സമയത്ത് പാലിക്കേണ്ട ചിട്ടയായ മര്യാദകളും മറ്റും വിശദമായ ക്ലാസ്സെടുത്ത് നൽകി സജ്ജരാക്കുകയും ചെയ്തില്ലെങ്കിൽ ഇനിയും ഇവ ആവർത്തിച്ച് കൊണ്ടിരിയ്ക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ദേവസ്വം കമ്മിറ്റിയും അധികാരികളും വിഷയം ലാഘവത്തോടെ കാണാതെ തക്ക നടപടികൾ ഉടൻ സ്ഥീകരിയ്ക്കണമെന്നും ക്ഷേത്ര സംസ്ക്കാരത്തിന് കൂടി ഭംഗം വരുത്തുന്ന ഈ പ്രവർത്തികൾക്ക് തടയിടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.