BEYOND THE GATEWAY

HomeGOL NEWS MALAYALAM

GOL NEWS MALAYALAM

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽപ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ...

ഗുരുപവനപുരിയിൽ മോഷ്ടാക്കളുടെ വിളയാട്ടം ; വീട്ടമ്മയുടെ 5 പവൻ്റെ മാല കവർന്നു

ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം. തെക്കെ നട വാട്ടർ അതോറിറ്റി ഓഫിസിന് സമീപമാണ് മൂന്ന് വീടുകളിൽ കള്ളൻ കയറിയത്. പുലർച്ചയോടെയാണ് സംഭവങ്ങൾ. പുളിയ ശേരി ലിജേഷിൻ്റെ ഭാര്യയുടെ 5 പവൻ വരുന്ന...

കലോൽസവ വേദികളിലെ തർക്കങ്ങൾ; ശക്തമായ നിയമ നടപടികൾ ക്കൊരുങ്ങി പോലീസ്.

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾ കൃത്യമായ അച്ചടക്കം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് അതത് സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും പി ടി എ കമ്മിറ്റിയുമാണെന്ന്...

ചാവക്കാട് ഉപജില്ല കലോത്സവം 2024; ‘വെൽഫെയർ കമ്മിറ്റി ഓഫീസ് ‘ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വൈദ്യസഹായങ്ങൾക്കായി വെൽഫെയർ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വിദ്യാത്ഥികൾക്ക് ആവശ്യമായ വൈദ്യ സഹായങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്...

ചാവക്കാട് ഉപജില്ല കലോത്സവത്തിന് കൊടിയേറി 

ഗുരുവായൂർ  : കൗമാര കലയുടെ നാലു നാൾ നീണ്ടുനിൽക്കുന്ന കലാമാമാങ്കമായ ചാവക്കാട് ഉപജില്ല കലോത്സവത്തിന് തുടക്കം കുറിച്ചു.  നവംബർ 18 തിങ്കളാഴ്ച 9 30 ന്  ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ...

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി പദ്മശ്രീ കുമാരി എ കന്യാകുമാരിക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന 2024ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ പ്രതിഭ സംഗീത കലാനിധി  പദ്മശ്രീ കുമാരി എ കന്യാകുമാരിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി  വയലിൻ വാദന രംഗത്തിന്...

ഗുരുവായൂർ ദേവസ്വം നവീകരിച്ച മേൽപുത്തൂർ ആഡിറ്റോറിയം സമർപ്പിച്ചു

ഗുരുവായൂർ: നൃത്ത- സംഗീതകലാ അരങ്ങേറ്റങ്ങൾക്ക് പുകൾപെറ്റ ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ ആഡിറ്റോറിയം നവീകരണം പൂർത്തിയാക്കി ഭക്തർക്കായി സമർപ്പിച്ചു. വൃശ്ചികം ഒന്ന് ശനിയാഴ്ച രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണം....

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കായി കുടിവെളള സംഭരണി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ പുതിയ കുടിവെള്ള സംഭരണി.  അയ്യപ്പ ഭക്തർ വിരിവെക്കുന്ന തീർത്ഥക്കുളത്തിനടുത്ത നടപ്പന്തലിന് സമീപമാണ് കുടിവെളള സംഭരണി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ...

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ ഹോമിയോ ആശുപത്രി പ്രവർത്തനമാരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയും ശബരിമല തീർത്ഥാടനവും പ്രമാണിച്ച് ഭക്തർക്കായി ഹോമിയോപ്പതി വകുപ്പ് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. ശബരിമല, മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തുടനീളം ഭക്തർക്ക് ഇവിടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ അയ്യപ്പൻമാർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ

ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ സമർപ്പിച്ചു. ശബരിമല തീർത്ഥാടകർക്കായി ക്ഷേത്രം വടക്കേ നടയിൽ വിരിവെക്കാനായി ഗുരുവായൂർ ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്.  അയ്യപ്പൻമാർക്കായി പ്രത്യേകദർശന സൗകര്യവും ദേവസ്വം ഏർപ്പാടാക്കി. അയ്യപ്പൻമാർക്ക്...

വഖഫ് കരി നിയമത്തിനെതിരെ  പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ച് പാലയൂർ ഫൊറോന

ചാവക്കാട്: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് അമ്പതോളം കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെ തുടർന്ന് പാലയൂർ ഫോറോന പ്രതിഷേധ റാലിയും, പൊതുസമ്മേളനം സംഘടിപ്പിച്ചു.  പാലയൂർ ഫോറോനയിലെ വിവിധ ഇടവകകളിൽ...

ചാവക്കാട് സബ് ജില്ലാ കലോത്സവം നാളെ (നവം.18, തിങ്കളാഴ്ച) മുതൽ

ഗുരുവായൂർ: ചാവക്കാട് സബ് ജില്ലാ കലോത്സവം നവംബർ 18 തിങ്കളാഴ്ച മുതൽ 21 വ്യാഴാഴ്ച വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 7 പ്രധാന വേദികൾ ഉൾപ്പെടെ 20 വേദികളിലായി...

ചാവക്കാട് ഉപജില്ലാ കലോത്സവം 2024; ഊട്ടുപുരയുണർന്നു.

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ഊട്ടുപുര ഉണർന്നു. ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ നിർവഹിച്ചു.  നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ സായിനാഥൻ, എ എം...

ചാവക്കാട് ഉപജില്ല കലോത്സവം 2024; പന്തൽ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവം പന്തലിന് കാൽനാട്ടി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പന്തൽ കാൽനാട്ടൽ കർമ്മം ഗുരുവായൂർ നഗരസഭ പൊതുമരാമത്ത്  സ്റ്റാൻ്റിങ്ങ് കമ്മിറ്റി    ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ...

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 66 കി.ഗ്രാം വിഭാഗം ബോക്സിങ്ങിൽ വെങ്കല മെഡൽ ജേതാവിനെ സേവാഭാരതി കോട്ടപ്പടി യൂണിറ്റ് ആദരിച്ചു.

ഗുരുവായൂർ: കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ 66 കി.ഗ്രാം വിഭാഗം ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും, വെങ്കിടങ്ങ് എടക്കാട്ട് വീട്ടിൽ ധനേഷിൻ്റെയും ജിഷയുടെയും മകനും,...

ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട് യൂണിറ്റ് എൻ സി സി ഓഫീസർ സ്റ്റൈജു ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ പി ശ്രീജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 24 കേരള ബറ്റാലിയൻ അസോസിയേറ്റ് എൻ സി...

ഗുരുവായൂർ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയ ജംഗ്ഷനിൽ സൗന്ദര്യ വൽക്കരണം

"ക്ഷേത്ര നഗരം ശുചിത്വ നഗരം" എന്ന സന്ദേശവുമായി ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിക്ക് സമുച്ചയത്തിന് സമീപത്തെ ജംഗ്ഷൻ ദേവസ്വം നേതൃത്വത്തിൽ സൗന്ദര്യ വൽക്കരിച്ചു. പൂർത്തിയായ സൗന്ദര്യ വൽക്കരണ പ്രവൃത്തി...

സി പി ഐ എം ഗുരുവായൂർ ലോക്കൽ സമ്മേളനം നവംബർ 14,15 തീയതികളിൽ നടന്നു

ഗുരുവായൂർ: സി പി ഐ എം ഗുരുവായൂർ ലോക്കൽ സമ്മേളനം നവംബർ 14,15 തീയതികളിൽ ഗുരുവായൂരിൽ ചേർന്നു. പ്രതിനിധി സമ്മേളനം നവബർ 14 ന് സംസ്ഥാന കമ്മറ്റിയംഗം സ എ സി മൊയ്തീൻ എം...

ചാവക്കാട് സബ് ജില്ലാ കലോത്സവം നവം.18, 19,20,21 തീയ്യതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ 

ഗുരുവായൂർ: ചാവക്കാട് സബ് ജില്ലാ കലോത്സവം നവംബർ 18 തിങ്കളാഴ്ച മുതൽ 21 വ്യാഴാഴ്ച വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 7 പ്രധാന വേദികൾ ഉൾപ്പെടെ 20 വേദികളിലായി...

ചാവക്കാട് ഉപജില്ല കലോത്സവം 2024 ബ്രോഷർ പ്രകാശനം എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു.

ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവം 2024 ഭാഗമായി കലോത്സവ ബ്രോഷർ ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ബ്രോഷർ ഏറ്റുവാങ്ങി.   ചടങ്ങിൽ ചാവക്കാട് എ...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ തത്ത്വമസി ആദ്ധ്യാത്മിക സൽസംഗമവും. പൊങ്കാല സമാരംഭ സദസ്സും

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാല ആരംഭ ദിനത്തിൽ തത്ത്വമസി ആദ്ധ്യാത്മിക സംൽ സംഗമവും. പൊങ്കാല സമാരംഭ സദസ്സും സംഘടിപ്പിച്ചു. ക്ഷേത്രത്തിൽ മണ്ഡലകാല സമാപന ദിനമായ ഡിസംബർ 26ന് ദേശം ഒന്നായി...

ക്ഷേമ  ഐശ്വര്യത്തിന് വരാഹി തെയ്യം

തൃശ്ശൂർ: ചേര രാജ്യപെരുമയിൽ ഭാരതം മുഴുവൻ എന്നല്ല ഇന്നത്തെ ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളും ചേര ചോള രാജാക്കന്മാരുടെ കീഴിലായിരുന്നു. ആ രാജവംശം സപ്തമാതൃക്കളെയാണ് ഉപാസിച്ചിരുന്നത്. കേരളത്തിലെ കൊടുങ്ങല്ലൂർ, അങ്ങാടിപ്പുറം,...

കെ.എസ്.ടി എംപ്ലോയീസ് സംഘം ( ബി.എം.എസ് ) ഗുരുവായൂർ ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചു.

ഗുരുവായൂർ : പൊതുഗതാഗതം ഇടത് ഭരണകക്ഷി യൂണിയനുകളുടെ ഒത്താശയോടു കൂടി സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നുവെന്നാരോപിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘം ബി.എം.എസ് ഗുരുവായൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉപവാസ സത്യാഗ്രഹം സംഘടിപ്പിച്ചു. ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിൽ...

ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ‘ശ്വസനം’ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ജീവകാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയിൽ " ശ്വസനം " എന്ന പേരിൽ ആവശ്യമായ രോഗികൾക്ക് ഉപയോഗിക്കുന്നതിനായി സൗജന്യ വാടക നിരക്കിൽ ഓക്സിജൻ കോൺസണ്ട്രേറ്റർ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു....

കേരള പത്ര പ്രവർത്തക അസോസിയേഷൻ ( KMJA ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

കോഴിക്കോട്: കേരള പത്ര പ്രവർത്തക അസോസിയേഷൻ്റെ  ( Kerala Media and Journalist Association - KMJA) പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്...